തൃശൂരിൽ 74 കാരനെ കാട്ടാന ചവിട്ടിക്കൊന്നു 

 

തൃശൂർ : ചാലക്കുടിക്കു സമീപം കോടശ്ശേരി പഞ്ചായത്തിൽ വയോധികനെ ആന ചവിട്ടിക്കൊന്നു. ചായ്പൻകുഴി തെക്കുടൻ സുബ്രൻ (74) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചായ്പൻകുഴിയിൽ പൊതുവഴിയിലാണ് സംഭവം. 

ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്.ആന കടന്നുപോകുന്നതിനിടെ സുബ്രനെ തുമ്പികൈ കൊണ്ട് തട്ടുകയും നിലത്തു വീണ ഇദ്ദേഹത്തിന്റെ വയറ്റിൽ ചവിട്ടുകയുമായിരുന്നു.