തൃശ്ശൂരില്‍ ആനയിടഞ്ഞു; കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു
തൃശ്ശൂരില്‍ ആനയിടഞ്ഞു, കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. വിരണ്ടോടിയ ആന കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു.തളയ്ക്കാൻ ശ്രമം തുടരുന്നു.
Updated: May 23, 2026, 10:46 IST
വിരണ്ടോടിയ ആന കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു.തളയ്ക്കാൻ ശ്രമം തുടരുന്നു.
തൃശ്ശൂർ: തൃശ്ശൂരില്‍ ആനയിടഞ്ഞു, കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. വിരണ്ടോടിയ ആന കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു.തളയ്ക്കാൻ ശ്രമം തുടരുന്നു.
പാറമേക്കാവില്‍ തൊഴീക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. വീടിന്‍റെ ഒരു ഭാഗം ആന തകര്‍ത്തിരിക്കുകയാണ്. കാറിന് അകത്ത് ഒരു സ്ത്രീ ഉണ്ടായിരുന്ന സമയത്താണ് ആന കാര്‍ കുത്തിമറിച്ചത്. രണ്ടരകിലോമീറ്ററോളം ഓടിയാണ് ആന ജനവാസ മേഖലയിലെത്തി നിലയുറപ്പിച്ചിരിക്കുന്നത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.