തൃശൂരിൽ  ഉത്സവത്തിനിടെ ആനയുടെ ആക്രമണം,ഒരാള്‍ക്ക് പരിക്ക്

തൃശൂർ അന്നമനട മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എരയാകുടി തുറന്നല്ലൂർ മനയില്‍ വിവേകിനാണ് പരിക്കേറ്റത്.രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടെയാണ് സംഭവം. അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. 

 

തിടമ്പുമായി ആനയുടെ അരികില്‍ നിന്ന വിവേകിനെ തുമ്പിക്കൈയ്യില്‍ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു

തൃശ്ശൂർ: തൃശൂർ അന്നമനട മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എരയാകുടി തുറന്നല്ലൂർ മനയില്‍ വിവേകിനാണ് പരിക്കേറ്റത്.രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടെയാണ് സംഭവം. അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. 

തിടമ്പുമായി ആനയുടെ അരികില്‍ നിന്ന വിവേകിനെ തുമ്പിക്കൈയ്യില്‍ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.