വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; മുൻ സൈനികന് ദാരുണാന്ത്യം
വണ്ടിത്താവളത്ത് സ്വന്തം കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മുൻ സൈനികൻ മരിച്ചു.വടതോട് പൂളക്കാട് സ്വദേശി ആർ. മുരുകദാസ് (61) ആണ് മരിച്ചത്. ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
Updated: Nov 17, 2026, 13:13 IST
കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ കൃഷിയിടത്തില്‍ നിന്ന് തടയുന്നതിനായി സ്ഥാപിച്ചതായിരുന്നു ഈ വൈദ്യുതി വേലി.
പാലക്കാട് : വണ്ടിത്താവളത്ത് സ്വന്തം കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മുൻ സൈനികൻ മരിച്ചു.വടതോട് പൂളക്കാട് സ്വദേശി ആർ. മുരുകദാസ് (61) ആണ് മരിച്ചത്.
ഞാറ്റടിക്ക് വെള്ളം തിരിക്കുന്നതിനായി കൃഷിയിടത്തിലേക്ക് ഇറങ്ങിയപ്പോള്‍ കാല് വഴുതി വീണ് വൈദ്യുതി വേലിയില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ കൃഷിയിടത്തില്‍ നിന്ന് തടയുന്നതിനായി സ്ഥാപിച്ചതായിരുന്നു ഈ വൈദ്യുതി വേലി.
സംഭവത്തില്‍ പുതുനഗരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.