സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാട്: മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്
സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാട്: മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്
കെഎസ്ഇബിയോ റെഗുലേറ്ററി കമ്മീഷനോ നല്‍കാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി?
ജിഎന്‍എ കരാറിലെ നഷ്ടം സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടുകള്‍ ആരാണ് മുക്കിയത്? രാജമാണിക്യത്തിന്റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാന്‍ തയ്യാറുണ്ടോ?
സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാടില്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്. ജിഎന്‍എ കരാറിലെ നഷ്ടം സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടുകള്‍ ആരാണ് മുക്കിയതെന്നും കെഎസ്ഇബി മുന്‍ ചെയര്മാന് എം ജി രാജമാണിക്യത്തിന്റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാന്‍ തയ്യാറുണ്ടോ എന്നും ഫെഡറേഷന് ചോദിച്ചു.
ജിഎന്‍എ കരാറിലെ നഷ്ടം സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടുകള്‍ ആരാണ് മുക്കിയത്? രാജമാണിക്യത്തിന്റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാന്‍ തയ്യാറുണ്ടോ? ജിഎന്‍എ പീക്ക് അവറില്‍ കൂടുതല്‍ വൈദ്യുതി നല്‍കുമെന്ന വാദത്തിന് അടിസ്ഥാനമെന്ത്? കെഎസ്ഇബിയോ റെഗുലേറ്ററി കമ്മീഷനോ നല്‍കാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി? യൂണിറ്റിന് 8.63 രൂപ നിശ്ചയിച്ചത് ഏത് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍? ടെന്‍ഡര്‍ വിളിക്കാതെയോ കമ്മീഷന് അംഗീകരിക്കാതെയോ എങ്ങനെ വില നിര്‍ണയിച്ചു? അധിക വൈദ്യുതി വാങ്ങാന്‍ അമിത താത്പര്യം എന്തിന്? ജിഎന്എയ്ക്ക് വൈദ്യുതി ഓഫറിന് അധികാരമുണ്ടോ? ജിഎന്‍എ റെഗുലേറ്ററി കമ്മീഷന് രേഖകള്‍ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണെന്ന് അറിയാമോ? എന്നിവയാണ് മുഖ്യമന്ത്രിയോടുള്ള ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്റെ ചോദ്യങ്ങള്‍.
കെഎസ്ഇബിയുടെയും വൈദ്യുതി മന്ത്രിയുടെയും എതിര്‍പ്പ് തള്ളി ടെന്‍ഡര്‍ ഇല്ലാതെ സ്വകാര്യ കമ്പനിയായ ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനത്തിലാണ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് രംഗത്തെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2230 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്ന് പറഞ്ഞ് സ്വകാര്യ കമ്പനിയുമായുള്ള ഇടപാടിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.
ഹിമാചല്‍ സര്‍ക്കാര്‍ യൂണിറ്റിന് 14.50 രൂപയ്ക്കും ജിഎന്‍എ യൂണിറ്റിന് 8.63 രൂപയ്ക്കും വൈദ്യുതി നല്‍കാമെന്നാണ് സര്‍ക്കാരിനെ അറിയിച്ചതെന്നും തുക കുറവായതിനാല്‍ ജിഎന്എയില് നിന്ന് വാങ്ങാനാണ് തീരുമാനിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. പീക്ക് അവറില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത് ജിഎന്എയില് നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ചെയര്മാന് സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ രാജമാണിക്യത്തിന്റെ സ്ഥലം മാറ്റത്തിന് ഇതുമായി യാതൊരു ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.