ഇലക്ട്രീഷ്യൻ/വയർമെൻ ട്രേഡ് സർട്ടിഫിക്കറ്റുള്ളവർക്ക് സർക്കാർ ജോലി അവസരം

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി എസ് സി) വഴി ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 985 ഒഴിവുകളാണുള്ളത്. പത്താംക്ലാസ് പാസായ ഇലക്ട്രീഷ്യൻ/ വയർമെൻ ട്രേഡ് സർട്ടിഫിക്കറ്റുള്ളവർക്കാണ് അവസരം. ജില്ലാ തലത്തിലാണ് നിയമനം നടക്കുക. ജൂൺ മൂന്നിനകം പി എസ് സിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷിക്കുക.

 

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി എസ് സി) വഴി ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 985 ഒഴിവുകളാണുള്ളത്. പത്താംക്ലാസ് പാസായ ഇലക്ട്രീഷ്യൻ/ വയർമെൻ ട്രേഡ് സർട്ടിഫിക്കറ്റുള്ളവർക്കാണ് അവസരം. ജില്ലാ തലത്തിലാണ് നിയമനം നടക്കുക. ജൂൺ മൂന്നിനകം പി എസ് സിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷിക്കുക. തിരുവനന്തപുരം 101, കൊല്ലം 49, പത്തനംതിട്ട 24, ആലപ്പുഴ 70, കോട്ടയം 64, ഇടുക്കി 96, എറണാകുളം 139, തൃശൂർ 62, പാലക്കാട് 68, മലപ്പുറം 64, കോഴിക്കോട് 117, വയനാട് 26, കണ്ണൂർ 73, കാസർകോട് 32 എന്ന വിധത്തിലാണ് വിവിധ ജില്ലകളിലെ ഒഴിവുകൾ.

വിജ്ഞാപന പ്രകാരം ഈ പറഞ്ഞ ജില്ലകളിലേക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയാറാക്കുന്നതാണ്. അപ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും പരമാവധി മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ജില്ലയിലേക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതാണ്.

‌‌
എസ്എസ്എൽസി/ തത്തുല്യം പാസ്സായ ശേഷം ഇലക്ട്രീഷ്യൻ/ വയർമെൻ ട്രേഡിലുള്ള രണ്ടു വർഷത്തെ സർക്കാർ അംഗീകൃത നാഷണൽ/ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. നിശ്ചിത ശാരീരിക യോഗ്യതയും വേണം. വർണ്ണാന്ധത ഉണ്ടായിരിക്കരുത്. ശാരീരിക ക്ഷമത തെളിയിക്കാൻ വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിലുള്ള ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.