വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചു

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

വയറിങ് പണികള്‍ക്കായി ഉപയോഗിച്ച ഇലക്ട്രിക് ഉപകരണത്തില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചു. കോന്നി ചിറ്റൂര്‍മുക്ക് സ്വദേശി പ്രശാന്ത് കുമാര്‍ (43)ആണ് മരിച്ചത്. കോന്നി ചെങ്ങറയില്‍ നിര്‍മ്മാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് നടക്കുന്നതിനിടെയാണ് പ്രശാന്ത് കുമാറിന് ഷോക്കേറ്റത്.

വയറിങ് പണികള്‍ക്കായി ഉപയോഗിച്ച ഇലക്ട്രിക് ഉപകരണത്തില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പ്രശാന്തിനൊപ്പം ജോലി ചെയ്തിരുന്നയാള്‍ പുറത്തുപോയി തിരികെ വന്നപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മലയാലപ്പുഴ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.