തെരഞ്ഞെടുപ്പ് ചൂടിലേക്ക് !! കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരം നടന്നേക്കും
പശ്ചിമ ബംഗാളിൽ അഞ്ചിൽ കൂടുതൽ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്.മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ട്
Mar 3, 2026, 09:39 IST
ദില്ലി: പശ്ചിമ ബംഗാളിൽ അഞ്ചിൽ കൂടുതൽ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്.മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ട്.തമിഴ്നാട്ടിലും ആസമിലും ആദ്യം വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധ്യതയുണ്ട്.
കേരളത്തിൽ ഏപ്രിൽ മൂന്നാം വാരമേ വോട്ടെടുപ്പ് ഉണ്ടാകാനിടയുള്ളു.പ്രഖ്യാപനം ഈ മാസം പതിനഞ്ചോടെ മാത്രമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു