തെരെഞ്ഞെടുപ്പിന് മുൻപെ പടയൊരുക്കം ? ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ

 നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ അബിൻ വർക്കിക്കെതിരെ ആറന്മുള മണ്ഡലത്തിൽ ആകെ പോസ്റ്റർ. മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു. ഡിസിസി ഓഫിസ്, പ്രസ് ക്ലബ്‌ എന്നിവയുടെ സമീപത്തും പോസ്റ്ററുകൾ ഉയർന്നു. ഇതോടെ ആറന്മുളയിൽ സ്ഥാനാർഥി ആകാനുള്ള അബിൻ വർക്കിയുടെ നീക്കത്തിനു തിരിച്ചടിയായി. 
 

 പത്തനംതിട്ട : നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ അബിൻ വർക്കിക്കെതിരെ ആറന്മുള മണ്ഡലത്തിൽ ആകെ പോസ്റ്റർ. മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു. ഡിസിസി ഓഫിസ്, പ്രസ് ക്ലബ്‌ എന്നിവയുടെ സമീപത്തും പോസ്റ്ററുകൾ ഉയർന്നു. ഇതോടെ ആറന്മുളയിൽ സ്ഥാനാർഥി ആകാനുള്ള അബിൻ വർക്കിയുടെ നീക്കത്തിനു തിരിച്ചടിയായി. 

അബിൻ വർക്കിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം. സമീപ ദിവസങ്ങളിലായി അബിൻ വർക്കി ആറന്മുളയിൽ സജീവമായിരുന്നു. സ്ഥാനാർഥികളെ കെട്ടി ഇറക്കേണ്ടതില്ലെന്ന ഡിസിസി യോഗത്തിൽ നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. ഇതേ ആവശ്യവുമായി ഒരു സംഘം നേതാക്കൾ ഇന്നലെ കെ.സി. വേണുഗോപലിനെ കണ്ടു. ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.