തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; വോട്ടിംഗ് മെഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 11 ദിവസങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 13 ദിവസവും. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി
Nov 29, 2025, 10:00 IST
തിരുവനന്തപുരം : തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 11 ദിവസങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 13 ദിവസവും. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ഇന്ന് മുതൽ ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇവിഎമ്മുകൾ ജില്ലകളിലെ സ്ട്രോങ് റൂമുകളിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ച് തുടങ്ങും