തെരഞ്ഞെടുപ്പ് പ്രചാരണം : മുഖ്യമന്ത്രി 13ന് നിലമ്പൂരിലെത്തും
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിൻറെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 13ന് നിലമ്പൂരിലെത്തും.
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിൻറെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 13ന് നിലമ്പൂരിലെത്തും. 13, 14, 15 തീയതികളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് റാലികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
13ന് വൈകുന്നേരം നാലിന് ചുങ്കത്തറ, അഞ്ചിന് മുത്തേടം, 14ന് വൈകുന്നേരം നാലിന് വഴിക്കടവ്, അഞ്ചിന് എടക്കര, 15ന് രാവിലെ ഒമ്പതിന് പോത്ത്കല്ല്, വൈകുന്നേരം നാലിന് കരുളായി, അഞ്ചിന് അമരമ്പലം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന റാലികൾ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണ് മുഖ്യമന്ത്രി പ്രചാരണത്തിനായി നിലമ്പൂരിലെത്തുന്നത്.