തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതം
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും.
Mar 28, 2026, 06:37 IST
തലസ്ഥാനത്ത് വി.ഡി സതീശന്‍ പങ്കെടുക്കുന്ന യുഡിഎഫിന്റെ നൈറ്റ് റോഡ് ഷോ നടക്കും.
കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 12 നാള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികളെല്ലാം പ്രചാരണ ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട്. നാല് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളുണ്ട്. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. ഒറ്റപ്പാലത്ത് എന്ത് പറയുമെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. ഡീല്‍ വിവാദം കത്തിനില്‍ക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.
അതേസമയം, തലസ്ഥാനത്ത് വി.ഡി സതീശന്‍ പങ്കെടുക്കുന്ന യുഡിഎഫിന്റെ നൈറ്റ് റോഡ് ഷോ നടക്കും.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും.