തിരുവല്ലയിൽ തോട്ടിലെ നിലയില്ലാ കയത്തിൽ വീണ് വയോധിക ; രക്ഷകരായി അഗ്നിശമനസേന
തിരുവല്ലയിലെ പെരിങ്ങരയിൽ തോട്ടിലെ നിലയില്ലാ കയത്തിൽ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിശമനസേന. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ വടക്കേ ചേലയിൽ വീട്ടിൽ അംബിക എന്ന 80കാരിക്കാണ് അഗ്നിശമനസേന രക്ഷകരായത്. ഓർമ തകരാറുള്ള വയോധിക അബദ്ധത്തിൽ വീടിനു സമീപത്തെ തോട്ടിലേക്ക് തെന്നി വീഴുകയായിരുന്നു.
Sep 14, 2026, 12:07 IST
തിരുവല്ല : തിരുവല്ലയിലെ പെരിങ്ങരയിൽ തോട്ടിലെ നിലയില്ലാ കയത്തിൽ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിശമനസേന. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ വടക്കേ ചേലയിൽ വീട്ടിൽ അംബിക എന്ന 80കാരിക്കാണ് അഗ്നിശമനസേന രക്ഷകരായത്. ഓർമ തകരാറുള്ള വയോധിക അബദ്ധത്തിൽ വീടിനു സമീപത്തെ തോട്ടിലേക്ക് തെന്നി വീഴുകയായിരുന്നു.
നിലയില്ലാ ഭയത്തിൽ വീണ വയോധിക തോട്ടിലേക്ക് വീണു കിടന്നിരുന്ന വള്ളിയിൽ പിടിച്ച് കിടക്കുകയായിരുന്നു. സംഭവം അറിഞ്ഞ് തിരുവല്ലയിൽ നിന്നും എത്തിയ അംഗങ്ങൾ ചേർന്ന് റോപ്, ലാഡർ എന്നിവ ഉപയോഗിച്ച് അംബികയെ സഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ സുജിത്ത്, ഉദ്യോഗസ്ഥരായ ശ്രീകാന്ത്, അനിൽ കുമാർ, രാഹുൽ, അജ്മൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.