ആലുവയില്‍ വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

ആലുവ ദേശത്ത്  വയോധികയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്. 

 

ഓർമക്കുറവുണ്ടായിരുന്ന ഇവർ അബദ്ധത്തില്‍ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചി : ആലുവ ദേശത്ത്  വയോധികയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്. 

ഇന്നലെ രാവിലെ മുതല്‍ രുഗ്മിണിയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയോടെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഓർമക്കുറവുണ്ടായിരുന്ന ഇവർ അബദ്ധത്തില്‍ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: രമേശൻ, വേണുഗോപാല്‍, അജയകുമാർ, ഷാജി, സുജാത. മരുമക്കള്‍: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി.