വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു ; ബൈക്കോടിച്ച യുവാവിനെതിരെ കേസ്

അപകടമുണ്ടാക്കിയതിനും അമിതവേഗത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

ബൈക്കോടിച്ചിരുന്ന വെള്ളനാട് സ്വദേശി നിതിന്‍ കൃഷ്ണയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

 തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ഗീതയെയും ബന്ധുവിനെയും ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീത ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരിച്ചത്.

ബൈക്കോടിച്ചിരുന്ന വെള്ളനാട് സ്വദേശി നിതിന്‍ കൃഷ്ണയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. വളവ് തിരിഞ്ഞ് വന്നപ്പോള്‍ ആളിനെ കണ്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണെന്ന് നിതിന്‍ പൊലീസിന് മൊഴി നല്‍കി. അപകടം ഉണ്ടായത് കണ്ട് പേടിച്ചിട്ടാണ് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതെന്നും നിതിന്‍ പറഞ്ഞു. അപകടമുണ്ടാക്കിയതിനും അമിതവേഗത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.