പാലക്കാട്  ഉറക്ക ഗുളിക കഴിച്ച്‌ ജീവനൊടുക്കി വയോധിക;  ഭര്‍ത്താവ് ചികിത്സയില്‍

ഉറക്കഗുളിക കഴിച്ച്‌ 71കാരി ജീവനൊടുക്കി. പാലക്കാട് വാടാനംകുറിശ്ശി ശബരി നിവാസില്‍ പുഷ്പ ലതയാണ് മരിച്ചത്.പുഷ്പലതയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് 76കാരനായ ദിവാകരന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

 

സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്നും കണ്ടെടുത്തു

പാലക്കാട് : ഉറക്കഗുളിക കഴിച്ച്‌ 71കാരി ജീവനൊടുക്കി. പാലക്കാട് വാടാനംകുറിശ്ശി ശബരി നിവാസില്‍ പുഷ്പ ലതയാണ് മരിച്ചത്.പുഷ്പലതയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് 76കാരനായ ദിവാകരന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇന്നലെ രാവിലെയാണ് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം ഭര്‍ത്താവിനെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന മകനാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത് .

സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്നും കണ്ടെടുത്തു.ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.