കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്.  ചുമട്ടു തൊഴിലാളിയായ ബഷീർ പുലർച്ചെ ജോലിക്കായി പോകുമ്പോഴാണ് സംഭവം. വീട്ടിൽനിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നവഴി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു

 

വീട്ടിൽനിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നവഴി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു 

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്.  ചുമട്ടു തൊഴിലാളിയായ ബഷീർ പുലർച്ചെ ജോലിക്കായി പോകുമ്പോഴാണ് സംഭവം. വീട്ടിൽനിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നവഴി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു 

 ഈ പ്രദേശത്ത് കാട്ടുപോത്തുകളുടെയും പന്നികളുടെയും ശല്യം രൂക്ഷമാണ്. കൂട്ടമായെത്തുന്ന കാട്ടുപോത്തുകളെ ഓടിച്ചുവിടുക എന്നല്ലാതെ ശാശ്വത പരിഹാരത്തിന് വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു