നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് അപകടം, വയോധികന് ദാരുണാന്ത്യം
മൂന്നാം പീടിക സ്വദേശി അബൂബക്കര്‍ ആണ് മരിച്ചത്. 69 വയസായിരുന്നു.
Jan 20, 2026, 08:28 IST
കടയില്‍ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി പോവാന്‍ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാര്‍ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്.
കണ്ണൂര്‍ മട്ടന്നൂരില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വയോധികന്‍ മരിച്ചു. ഇന്നലെ രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം. മൂന്നാം പീടിക സ്വദേശി അബൂബക്കര്‍ ആണ് മരിച്ചത്. 69 വയസായിരുന്നു.
കടയില്‍ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി പോവാന്‍ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാര്‍ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്. മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാര്‍ റോഡരികിലെ സിഗ്‌നല്‍ കുറ്റിയില്‍ ഇടിച്ച ശേഷമാണ് സ്‌കൂട്ടിയുടെ പിറകില്‍ ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു . മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കയനി ജുമാ മസ്ജിദില്‍ കബറടക്കും.