കൊല്ലത്ത് വയോധിക ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
ഉളിയക്കോവിലില്‍ വയോധിക ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്.
Updated: Nov 17, 2026, 13:03 IST
അപ്പുക്കുട്ടനെ വീടിന്റെ ഹാളില്‍ നിലത്ത് വീണുകിടക്കുന്ന നിലയിലും ബീനയെ കിടപ്പുമുറിയിലെ കട്ടിലിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊല്ലം: ഉളിയക്കോവിലില്‍ വയോധിക ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്.
അപ്പുക്കുട്ടനെ വീടിന്റെ ഹാളില്‍ നിലത്ത് വീണുകിടക്കുന്ന നിലയിലും ബീനയെ കിടപ്പുമുറിയിലെ കട്ടിലിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ടുദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ കൊല്ലം ഈസ്റ്റ് പൊലീസ് വീടിന്റെ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ദമ്പതികള്‍ ഇരുവരും ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നവരാണെന്നാണ് വിവരം. ഇവരുടെ മക്കള്‍ വിദേശത്താണ് താമസിക്കുന്നത്. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല