എൽനിനോ : കേരളത്തിൽ ഇത്തവണ മഴ കുറയും
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം. ജൂൺ-ജൂലായിൽത്തന്നെ എൽനിനോ പ്രതിഭാസം രൂപപ്പെടാം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും.രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 92 ശതമാനമേ ലഭിക്കാൻ സാധ്യതയുള്ളൂ.
കേരളത്തിൽ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എൽനിനോ വർഷങ്ങളായിരുന്നു.ഏതാനും ദിവസങ്ങളിൽ പെയ്‌തൊഴിയാതെ സീസൺ മുഴുവൻ വികേന്ദ്രീകൃതമായ രീതിയിൽ മഴലഭിച്ചാൽ കേരളത്തിന് ആശ്വാസമാകും.
കാലവർഷം എന്നുമുതൽ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടില്ല. മേയ് ആദ്യമായിരിക്കും ഈ പ്രവചനം. കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ തോതിലായിരികേരളത്തിൽ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എൽനിനോ വർഷങ്ങളായിരുന്നു.ക്കുമെന്നാണ് സ്‌കെമെറ്റ് എന്ന സ്വകാര്യ ഏജൻസി പ്രവചിച്ചത്.ഇന്ത്യയിലെ കാലവർഷത്തെ ഇത് ബാധിക്കും. കേരളത്തിലെ മഴയെയും താപനിലയെയും എൽനിനോ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു.