കൊടുങ്ങല്ലൂരില് കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരന് ജീവനൊടുക്കിയ സംഭവം; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്
കൊടുങ്ങല്ലൂരില് കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരന് ജീവനൊടുക്കിയ സംഭവം; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്
കൊടുങ്ങല്ലൂര് പോ ലീസ് സ്റ്റേഷന് ഇന്സ്പെക്ടര് ബൈജു, എസ്.ഐ. അതുല് മോഹനന് എന്നിവര്ക്കെതിരെയാണ് നൗഷാദ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.
പ്രായപൂര്ത്തിയാകാത്ത ഇളയ മകന് ജാമ്യം ലഭിക്കുന്നത് വൈകിപ്പിക്കാന് പോലീസ് ബോധപൂര്വ്വമായ ശ്രമം നടത്തിയതായും ആരോപണമുണ്ട്.
കൊടുങ്ങല്ലൂരില് കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരന് ജീവനൊടുക്കിയ സംഭവത്തില് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്. പ്രണയത്തിന്റെ പേരില് പോലീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടര്ന്നാണ് ഇളയ മകന് ജീവനൊടുക്കിയതെന്ന് പിതാവ് പറയുന്നു. കൊടുങ്ങല്ലൂര് പഴുപറമ്പില് നൗഷാദിന്റെ മകന് മുഹമ്മദ് അസ്ലം (18) ആണ് മരിച്ചത്. കൊടുങ്ങല്ലൂര് പോ ലീസ് സ്റ്റേഷന് ഇന്സ്പെക്ടര് ബൈജു, എസ്.ഐ. അതുല് മോഹനന് എന്നിവര്ക്കെതിരെയാണ് നൗഷാദ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് അക്കൗണ്ടില് പങ്കുവച്ച കുറിപ്പിലൂടെയാണ് പിതാവിന്റെ പ്രതികരണം.
കഴിഞ്ഞ സെപ്റ്റംബര് 27-ാം തീയതി വൈകുന്നേരമാണ് കൊടുങ്ങല്ലൂര് ജനമൈത്രി പോലീസ് സ്റ്റേഷനില് നിന്ന് ഫോണ് വന്നതെന്ന് നൗഷാദ് പറയുന്നു. മകന് പോലീസ് സ്റ്റേഷനിലുണ്ടെന്നും പെട്ടെന്ന് വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ടാക്സി ഡ്രൈവറായ നൗഷാദ് ഓട്ടത്തിലായതിനാല് ഉടന് പോകാന് സാധിച്ചില്ല. തുടര്ന്ന് 22കാരനായ മൂത്ത മകനെ സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. രാത്രി സ്റ്റേഷനില് എത്തിയപ്പോള്, മകന് ഒരു പെണ്കുട്ടിയുടെ കൈയില് നിന്ന് 20 പവന് സ്വര്ണ്ണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി ഇന്നോവ കാര് വാങ്ങിയെന്നാരോപിച്ച് പോലീസ് കള്ളക്കേസ് രജിസ്റ്റര് ചെയ്തിരുന്നുവെന്ന് നൗഷാദ് ആരോപിക്കുന്നു.
സ്റ്റേഷനില് വെച്ച് ഇളയ മകനെയും മൂത്ത മകനെയും പോലീസ് ക്രൂരമായി മര്ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് നൗഷാദ് വ്യക്തമാക്കി. മര്ദ്ദനം സഹിക്കവയ്യാതെയാണ് മൂത്ത മകന് താനാണ് എല്ലാം ചെയ്തതെന്ന് ഉദ്യോഗസ്ഥരോട് സമ്മതിച്ചത്. തുടര്ന്ന് മൂത്ത മകന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിലും വാര്ത്താ ചാനലുകളിലും പോലീസ് പ്രചരിപ്പിച്ചു. കൂടാതെ, പ്രായപൂര്ത്തിയാകാത്ത ഇളയ മകന് ജാമ്യം ലഭിക്കുന്നത് വൈകിപ്പിക്കാന് പോലീസ് ബോധപൂര്വ്വമായ ശ്രമം നടത്തിയതായും ആരോപണമുണ്ട്.