പിണറായിക്കെതിരായ ഇഡിയുടെ കത്തില്‍ അമ്പരപ്പിക്കുന്ന വിവരങ്ങളെന്ന് സൂചന

പക്ഷെ തീരുമാനം തിടുക്കത്തില്‍ ആകില്ല.

 

പിണറായിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാര്‍ശ ചെയ്തുള്ള ഇഡിയുടെ കത്തില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. പുറത്തു വന്നതിനേക്കാള്‍ വലിയ തുകയുടെ ഇടപാട് നടന്നു എന്നാണ് കത്തില്‍ ഉള്ളത് എന്നാണ് സൂചന. അതുകൊണ്ടാണ് നിയമ പരിശോധനക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. പിണറായിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. പക്ഷെ തീരുമാനം തിടുക്കത്തില്‍ ആകില്ല.

തെളിവുകള്‍ ഡിജിപിയ്ക്ക് കൈമാറിയതിന് പിന്നാലെ മാസപ്പടിയില്‍ കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഇഡി. തിങ്കഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. മാസപ്പടി കേസില്‍ വീണയുടെ കമ്പനി വഴി നടത്തിയ കള്ളപ്പണ ഇടപാട് പിണറായി വിജയന് വേണ്ടിയുള്ളതാണെന്നും വീണ ഇടനിലക്കാരിയെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. എസ്എഫ്‌ഐഒ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇസിഐആര്‍ എന്നതിനാല്‍ പിണറായി വിജയന്‍ ഈ കേസില്‍ പ്രതിയല്ല. വീണയും സിഎംആര്‍എല്‍ ഉടമകളും ഉദ്യോഗസ്ഥരുമാണ് ഈ കേസിലെ പ്രതികള്‍. ഈ സാഹചര്യത്തിലാണ് വീണയക്ക് ലഭിച്ച 3.28 കോടിരൂപ പിണറായി വിജയനുള്ള അഴമിതിപ്പണമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിനോട് കേസ് എടുക്കാന്‍ ആവശ്യപ്പെടുന്നത്. വിജിലന്‍സ് കേസ് എടുത്താന്‍ ഈ എഫ്‌ഐആര്‍ നിലവിലെ കള്ളപ്പണ കേസിന്റെ ഭാഗമാക്കാനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രധാന പ്രതിസ്ഥാനത്ത് കൊണ്ടുവരാനും ഇഡിയ്ക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.