എടവപ്പാതി അടുത്തെത്തുന്നു; സംസ്ഥാനത്ത് ശക്തമായ മഴ തുടരും

കേരളത്തിൽ എടവപ്പാതി മഴക്കാലം (തെക്കുപടിഞ്ഞാറൻ കാലവർഷം) 26-ന് തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു . നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്. ഇനിയുള്ള ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ്യത.

 

തിരുവനന്തപുരം: കേരളത്തിൽ എടവപ്പാതി മഴക്കാലം (തെക്കുപടിഞ്ഞാറൻ കാലവർഷം) 26-ന് തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു . നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്. ഇനിയുള്ള ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ്യത.

തെക്കുപടിഞ്ഞാറൻ കാലവർഷം കരയിൽ ആദ്യം കടക്കുന്നത് കേരളത്തിലാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ശനിയാഴ്ച എത്തുമെന്നാണ് പ്രവചനം. കേരളത്തിലേക്കു വ്യാപിക്കാൻ പത്തുദിവസമെടുക്കും. കഴിഞ്ഞവർഷം മേയ് 27-നാണ് എത്തിയിരുന്നത്.

വേനൽമഴ തുടരും. ശനിയാഴ്ച ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള ഏഴ് ജില്ലകൾക്കാണിത്. ഞായറാഴ്ച എട്ട് ജില്ലകളിൽ കനത്തമഴ പ്രതീക്ഷിക്കുന്നുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്.