മാസപ്പടി കേസിൽ വീണ വിജയന്റെ പിണറായിയിലെ ഭൂമിയിൽ ഇ.ഡി മിന്നൽ പരിശോധന ; നികുതി രേഖകൾ പിടിച്ചെടുത്തു
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥർ കണ്ണൂർ പിണറായിയിലെത്തി വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിനടുത്തുള്ള സ്ഥലവും നേരിട്ട് പരിശോധിച്ച് തിട്ടപ്പെടുത്തി.
Updated: Jul 8, 2026, 09:40 IST
കണ്ണൂർ : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥർ കണ്ണൂർ പിണറായിയിലെത്തി വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിനടുത്തുള്ള സ്ഥലവും നേരിട്ട് പരിശോധിച്ച് തിട്ടപ്പെടുത്തി.
വില്ലേജ് ഓഫീസറുടെ സഹായത്തോടെ ഭൂമിയുടെ ആധാരവുമായി നടത്തിയ ഈ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ സ്ഥലത്തിന്റെ നികുതി രേഖകളും ഉദ്യോഗസ്ഥർ കൈക്കലാക്കിയിട്ടുണ്ട്. നേരത്തെ വീണയുടെ ബാങ്ക് ലോക്കറുകൾ പരിശോധിക്കുകയും രണ്ടുതവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്ന ഇ.ഡി, മൂന്നാം തവണയും ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് നിർണായകമായ ഈ നീക്കം നടത്തിയിരിക്കുന്നത്.