വീണയ്ക്ക് ജൂണ്‍ 29ന് ഹാജരാകാന്‍ സമന്‍സ് അയച്ച് ഇഡി

ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ഹാജരാകേണ്ടത്.

 

ആദ്യഘട്ടത്തില്‍ ഒമ്പത് മണിക്കൂറോളം വീണയെ ഇ ഡി ചോദ്യം ചെയ്തിതിരുന്നു.

സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എക്സാലോജിക് എം ഡി വീണയ്ക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ജൂണ്‍ 29ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമന്‍സ്. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ഹാജരാകേണ്ടത്.

ആദ്യഘട്ടത്തില്‍ ഒമ്പത് മണിക്കൂറോളം വീണയെ ഇ ഡി ചോദ്യം ചെയ്തിതിരുന്നു. ഇ ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സിഎംആര്‍എല്ലിന് നല്‍കിയ സേവനം, കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു ഇ ഡി ശ്രമം. തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്കിലെ വീണയുടെ ലോക്കറും പരിശോധിച്ചിരുന്നു.