12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പി വി അന്‍വറിനെ ഇഡി വിട്ടയച്ചു

 

ഇക്കഴിഞ്ഞ നവംബറില്‍ ഒതായിയിലെ അന്‍വറിന്റെ വീട്ടില്‍ ഇ ഡി സംഘം പരിശോധന നടത്തിയിരുന്നു.

 

കൊച്ചിയിലെ ഇ ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പി വി അന്‍വറിനെ വിട്ടയച്ചത്. കൊച്ചിയിലെ ഇ ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

ഡിസംബര്‍ 31ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അന്ന് ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി അന്‍വര്‍ സമയം നീട്ടി ചോദിച്ചിരുന്നു. ജനുവരി ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍.
ഇക്കഴിഞ്ഞ നവംബറില്‍ ഒതായിയിലെ അന്‍വറിന്റെ വീട്ടില്‍ ഇ ഡി സംഘം പരിശോധന നടത്തിയിരുന്നു. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന അന്ന് രാത്രി ഒമ്പതരയ്ക്കാണ് അവസാനിച്ചത്.

ഇ ഡി അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പി വി അന്‍വര്‍ പറഞ്ഞു. വായ്പാ കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. വിജിലന്‍സ് കള്ളക്കേസാണ് എടുത്തത്. കേരളത്തിലെ നീതി ന്യായ വ്യവസ്ഥയില്‍ പ്രതീക്ഷയുണ്ട്. കോടതിയില്‍ പോരാട്ടം തുടരും. ഇഡി അന്വേഷണവുമായി സഹകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.