സിഎംആർഎൽ മാസപ്പടി കേസ്; മുഹമ്മദ് റിയാസിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവും ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്.റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. റിയാസ് വീട്ടിൽ ഇല്ലെന്നാണ് വിവരം
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവും ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്.റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. റിയാസ് വീട്ടിൽ ഇല്ലെന്നാണ് വിവരം.പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്.
സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം. സിഎംആര്‍എല്‍ ഓഫിസിൽ അടക്കം ആകെ പന്ത്രണ്ടിടത്താണ് ഇ.ഡി പരിശോധന നടക്കുന്നതെന്നാണ് വിവരം. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.