ഇ ഡി റെയ്ഡ്: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായിയുടെ വീടിന് മുൻപിൽ സിപിഎം പ്രവർത്തകർ തടിച്ചു കൂടി കുത്തിയിരിപ്പ് ധർണ നടത്തി
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായി പാണ്ട്യാല മുക്കിലുള്ള വീട്ടിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ
May 27, 2026, 11:32 IST
.
പിണറായി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പിണറായി പാണ്ട്യാല മുക്കിലുള്ള വീട്ടിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പിണറായിയുടെ വീടിന് മുൻപിലെത്തി വീടിൻ്റെ ഗേറ്റിന് മുൻപിൽ ധർണ നടത്തിയ സിപിഎം പ്രവർത്തകർ റോഡിന് മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇഡിക്കും കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെയായിരുന്നു മുദ്രാവാക്യങ്ങൾ.
കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, വി കെ സനോജ് എംഎൽഎ, വി. ശിവദാസൻ എം.പി, ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ടി.വി രാജേഷ്. പി പുരുഷോത്തമൻ , തുടങ്ങിയവർ നേതൃത്വം നൽകി.