ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയില്‍ തള്ളി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയില്‍ തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു.
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയില്‍ തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ചപ്പോൾ ഒരാൾക്ക് മാത്രമായി അത് നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കിക്കൊണ്ട് കോടതി സര്‍ക്കാരിന്‍റെ ഹര്‍ജി തീര്‍പ്പാക്കി.
മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വീട്ടിൽ ഇഡി മിന്നൽ പരിശോധന നടത്തിയിരുന്നു. റെയ്ഡ് കഴിഞ്ഞ് മടങ്ങവേ സിപിഎം പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് ഇഡി സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കുകയായിരുന്നെന്നാണ് കേസ്.