ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന് ഇഡി

കേസില്‍ കക്ഷി ചേരാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

 

ആക്രമണം നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കളാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇഡി ആരോപിക്കുന്നു. 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇഡി. നേതാക്കളെയും പ്രതി ചേര്‍ക്കണമെന്നാണ് ഇ ഡി ആവശ്യപ്പെടുന്നത്. ആസൂത്രിത ആക്രമണം നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കളാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇഡി ആരോപിക്കുന്നു. 

കേസില്‍ കക്ഷി ചേരാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനുള്ള തെളിവ് ശേഖരണം തുടങ്ങി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.