ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ജാമ്യം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി.മാസപ്പടി കേസിൽ പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾ നൽകിയ ജാമ്യ ഹർജിയാണ് ഹൈക്കോടതിയിൽ ഇന്ന് പരിഗണിച്ചത്.
ആക്രമണം ഗൗരവതരമെന്ന് ഹൈക്കോടതി നീരീക്ഷിച്ചെങ്കിലും പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും ചൂണ്ടിക്കാട്ടി
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി.മാസപ്പടി കേസിൽ പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾ നൽകിയ ജാമ്യ ഹർജിയാണ് ഹൈക്കോടതിയിൽ ഇന്ന് പരിഗണിച്ചത്.
ആക്രമണം ഗൗരവതരമെന്ന് ഹൈക്കോടതി നീരീക്ഷിച്ചെങ്കിലും പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും ചൂണ്ടിക്കാട്ടി. അന്വേഷണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികള്‍ കണ്‍ടോണ്‍മെന്റ് എസി മുന്‍പാകെ ഹാജരാകണം എന്നാണ് നിര്‍ദേശം.ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും ഹർജിയിലുണ്ടായിരുന്നു. അതേ സമയം പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ഇ ഡി ഹൈക്കോടതിയിൽ എതിർക്കുകയും ചെയ്തിരുന്നു.
ആക്രമണം നടത്തിയത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആണെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഉപാധികളോടെയാണ് 9 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.