സേവ് ബോക്‌സ് ആപ്പ് തട്ടിപ്പില്‍ ജയസൂര്യയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി

 

സേവ് ബോക്‌സ് ലേല ആപ്പിനെ സാധാരണക്കാര്‍ക്ക് ഇടയിലേക്ക് പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തത്

 

പരസ്യങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നവരേയും തട്ടിപ്പിലെ കൂട്ടാളിയായി കണക്കാക്കി നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. കേസില്‍ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സാധാരണ ജനങ്ങളെ കബളിപ്പിച്ചു പണം തട്ടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രം നടപടി ശക്തമാക്കിയിരുന്നു.
പരസ്യങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നവരേയും തട്ടിപ്പിലെ കൂട്ടാളിയായി കണക്കാക്കി നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


 ഇതിന്റെ അടിസ്ഥാനത്തില്‍ സേവ് ബോക്‌സ് ലേല ആപ്പിനെ സാധാരണക്കാര്‍ക്ക് ഇടയിലേക്ക് പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തത്. സേവ് ബോക്‌സ് ആപ്പുമായി നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടേയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്ക് സമയം അനുവദിച്ചിരുന്നു.ഇതിനിടെ ജയസൂര്യയെ ഇഡി രണ്ടു തവണ ചോദ്യം ചെയ്തു.
നൂറോളം പേരില്‍ നിന്ന് കോടികള്‍ തട്ടിച്ചതിന് തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023 ലാണ് തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.