മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും
മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി മേധാവിയുമായ വീണയുടെ ചോദ്യം ചെയ്യല്‍ ബുധനാഴ്ചയുണ്ടാകും.
സിഎംആര്‍എലിനും എക്‌സാലോജികിനും ഇടയില്‍ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ശരണ്‍ എസ് കര്‍ത്തയോട് തേടുക
മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. സിഎംആര്‍എലിനും എക്‌സാലോജികിനും ഇടയില്‍ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ശരണ്‍ എസ് കര്‍ത്തയോട് തേടുക. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി മേധാവിയുമായ വീണയുടെ ചോദ്യം ചെയ്യല്‍ ബുധനാഴ്ചയുണ്ടാകും.
ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ വഴി ഹാജരാക്കാമെന്ന വീണയുടെ നിര്‍ദേശം തള്ളിയാണ് ഇഡി വീണ്ടും സമന്‍സ് നല്‍കിയത്. വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നല്‍കിയ ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നല്‍കി ബുധനാഴ്ച വീണ്ടും ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടത്. കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനാണ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.