പിണറായി വിജയന്റെ വീട്ടില് ED ; സമൻസ് നൽകാൻ നേരിട്ടെത്തി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെത്തി. സിഎംആര്എല്-എക്സാലോജിക് കേസില് സമന്സ് നല്കാനാണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്
ഈ മാസം 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി പിണറായിക്ക് സമന്സ് നല്കുമെന്ന് നേരത്തെ തന്നെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെത്തി. സിഎംആര്എല്-എക്സാലോജിക് കേസില് സമന്സ് നല്കാനാണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്. ഈ മാസം 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി പിണറായിക്ക് സമന്സ് നല്കുമെന്ന് നേരത്തെ തന്നെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.
പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് ഇ ഡി ഉദ്യോഗസ്ഥര് എത്തിയത്. പിണറായി വീട്ടില് ഇല്ലാതിരുന്ന സമയത്താണ് ഉദ്യോഗസ്ഥര് എത്തിയത്.വിശാല ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നലെ കണ്ണൂരിലേക്ക് തിരിച്ചിരുന്നു.
തുടർന്ന് വീടിന് മുന്നില് നോട്ടീസ് പതിപ്പിച്ച് ഉദ്യോഗസ്ഥര് മടങ്ങുകയായിരുന്നു.ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. ഹൈകോടതി ഡിവിഷൻ ബെഞ്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ തള്ളിയ സാഹചര്യത്തിലാണ് ഇ.ഡി നടപടികൾ വേഗത്തിലാക്കിയത്