കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി

 

കൊച്ചി : കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുഴൽ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. തൃക്കാക്കര നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തിയത്.

ജല സംഭരണി ശുചീകരിക്കാനും വാൽവ് മാറ്റി സ്ഥാപിക്കാനും ആരോഗ്യ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, വെള്ളവും ടാങ്കും ശുചീകരിക്കാൻ നിർദേശം നൽകിയെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു.