ഓഫീസില്‍ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് മരിച്ചു

റവന്യൂ വകുപ്പില്‍ നിന്ന് ആശയെ എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലി വിഷം കഴിച്ച് അവശനിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 ഓഫീസില്‍ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് മരിച്ചു. എതിര്‍ത്തോട് സ്വദേശി ആശ ആണ് മരിച്ചത്. 41 വയസ്സായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലി വിഷം കഴിച്ച് അവശനിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റവന്യൂ വകുപ്പില്‍ നിന്ന് ആശയെ എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു.