ഇ-കെവൈസി: റേഷൻ കാർഡുകൾ ഒഴിവാക്കുന്നതിൽ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

ഇ-കെവൈസി പ്രക്രിയയിലൂടെ റേഷൻ കാർഡുകൾ സജീവമാക്കുന്നതിനുള്ള മൂന്നുമാസത്തെ സമയപരിധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിക്ക് കേരളം കത്തയച്ചു. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്ത ഗുണഭോക്താക്കളുടെ കാർഡുകൾ താത്കാലികമായി റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്ന 2025-ലെ പുതിയ ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കത്തിലൂടെ ആവശ്യപ്പെട്ടു.

 

തിരുവനന്തപുരം: ഇ-കെവൈസി പ്രക്രിയയിലൂടെ റേഷൻ കാർഡുകൾ സജീവമാക്കുന്നതിനുള്ള മൂന്നുമാസത്തെ സമയപരിധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിക്ക് കേരളം കത്തയച്ചു. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്ത ഗുണഭോക്താക്കളുടെ കാർഡുകൾ താത്കാലികമായി റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്ന 2025-ലെ പുതിയ ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കത്തിലൂടെ ആവശ്യപ്പെട്ടു.

കേരളത്തിൽ 5,370 മഞ്ഞ കാർഡുകളും 38,909 പിങ്ക് കാർഡുകളും ഉൾപ്പെടെ 44,279 മുൻഗണനാ കാർഡുടമകളെയാണ് ഈ തീരുമാനം ആദ്യം ബാധിക്കുക. തുടർച്ചയായി റേഷൻ വാങ്ങാതിരുന്നത് കൊണ്ടുമാത്രം ഒരാൾ അയോഗ്യനാകുന്നില്ലെന്നും ഇതിനുപിന്നിലെ കാരണങ്ങൾ ഫീൽഡ് വെരിഫിക്കേഷനിലൂടെ പരിശോധിക്കാൻ സമയം വേണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യഥാർത്ഥ ഗുണഭോക്താക്കളെ അബദ്ധവശാൽ ഒഴിവാക്കുന്നത് തടയണം. ഒഴിവാക്കുന്നവരെ നിലവിൽ സംസ്ഥാനത്തിന്റെ നോൺ-പ്രയോറിറ്റി വിഭാഗത്തിലേക്ക് മാറ്റി നിർത്തി, യോഗ്യത തെളിയിക്കുന്ന മുറയ്ക്ക് എൻ.എഫ്.എസ്.എ (NFSA) പദവി പുനഃസ്ഥാപിക്കാൻ അനുവദിക്കണം- ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
അർഹരായ പുതിയ കുടുംബങ്ങളെ ഉൾപ്പെടുത്താൻ ഫിഫോ (FIFO) മാനദണ്ഡപ്രകാരം വെയിറ്റിംഗ് ലിസ്റ്റ് പരിപാലിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണമെന്നും കത്തിൽ വ്യക്തമാക്കുന്നു.