രണ്ടുവയസുകാരിക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും; എല്ലാ ഘടകങ്ങളിലെ പ്രവർത്തകർക്കും നിർദേശം നൽകി- വി വസീഫ്
പേട്ടയിൽ കാണാതായ രണ്ടുവയസുകാരിക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും. എല്ലാ ഘടകങ്ങളിലെ പ്രവർത്തകർക്കും നിർദേശം നൽകിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. പൊലീസിനൊപ്പം സജീവമായി തെരുവിലുണ്ടാകുമെന്നും വി വസീഫ് കൂട്ടിച്ചേർത്തു .
Feb 19, 2024, 13:49 IST
തിരുവനന്തപുരം : പേട്ടയിൽ കാണാതായ രണ്ടുവയസുകാരിക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും. എല്ലാ ഘടകങ്ങളിലെ പ്രവർത്തകർക്കും നിർദേശം നൽകിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. പൊലീസിനൊപ്പം സജീവമായി തെരുവിലുണ്ടാകുമെന്നും വി വസീഫ് കൂട്ടിച്ചേർത്തു .
തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ എല്ലാ ജാഗ്രതയോടും കൂടിയാണ് ഇടപെടുന്നതെന്നും സര്‍ക്കാര്‍ അതില്‍ ഒരു വീഴ്ചയും കാണിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു. പൊലീസ് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശോധന നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.