നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജീവനൊടുക്കി

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

താമസിക്കുന്ന വീടിന് സമീപത്തുള്ള നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലാണ് ആരിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ആരിഷ് അജി (24) മരിച്ചത്. താമസിക്കുന്ന വീടിന് സമീപത്തുള്ള നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലാണ് ആരിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആരിഷിന്റെ വിവാഹം നിശ്ചയിച്ചിരിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ റെപ്പായാണ് ആരിഷ് ജോലി ചെയ്യുന്നത്. അജി-അനിത ദമ്പതുകളുടെ മകനാണ്.