ക്ഷേത്രത്തില്‍ ഗണഗീതം പാടിയതിനെതിരെ പരാതി നല്‍കിയ ഡിവൈഎഫ്ഐ നേതാവിന്റെ വീടുകയറി ആക്രമിച്ചു
വീടിന് മുന്നിലുണ്ടായിരുന്ന വാഹനവും പുറത്തുകിടന്ന കസേരയും ഉള്‍പ്പെടെ ആക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
Updated: Feb 25, 2026, 08:23 IST
ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം
കൊല്ലം തൃക്കടവൂരില്‍ ഡിവൈഎഫ്ഐ നേതാവിന്റെ വീടുകയറി ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ തൃക്കടവൂര്‍ ഈസ്റ്റ് മേഖലാ കമ്മറ്റി പ്രസിഡന്റ് അനന്തുവിന്റെ വീടാണ് ആക്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം. വീടിന് മുന്നിലുണ്ടായിരുന്ന വാഹനവും പുറത്തുകിടന്ന കസേരയും ഉള്‍പ്പെടെ ആക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തില്‍ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ നേതാവായ അനന്തു കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രമാണ് തൃക്കടവൂര്‍ മഹാദേവ ക്ഷേത്രം. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഗണഗീതം പാടിയതെന്നായിരുന്നു പരാതി.