പൊലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് വീണ്ടും പരോൾ

പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് അടിയന്തര പരോള്‍ ഹൈക്കോടതി അനുവദിച്ചത്. ഭാര്യമാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷിച്ചത്.

 

കൊച്ചി: പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് അടിയന്തര പരോള്‍ ഹൈക്കോടതി അനുവദിച്ചത്. ഭാര്യമാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷിച്ചത്.

നേരത്തെ വി കെ നിഷാദിന് പരോള്‍ നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ കഴിഞ്ഞ നവംബറിലാണ് വി കെ നിഷാദിനെയും ടി സി നന്ദകുമാറിനെയും 20 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. 30 ദിവസം കഴിഞ്ഞപ്പോഴേക്കും നിഷാദിന് പരോള്‍ ലഭിച്ചു. പരോള്‍ നീട്ടി നീട്ടി നല്‍കിയതോടെ, 30 ദിവസത്തോളം പുറത്തു കഴിഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് നിഷാദ് തിരികെ ജയിലിലെത്തിയത്. ജയിലിൽ കഴിയവെ, 2025 ലെ ഡിസംബറിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ് പയ്യന്നൂർ ന​ഗരസഭയിലേക്ക് വിജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചശേഷമായിരുന്നു നിഷാദിനെ ശിക്ഷിച്ചത്.