കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ കാറിന് നേരെ ചാടി വീണ് ഡിവൈഎഫ്ഐ പ്രവർത്തകർ ; കല്ലുകൊണ്ടിടിച്ചു, അകമ്പടി പോയ പൊലിസ് ജീപ്പിൻ്റെ താക്കോലൂരി

 മന്ത്രി ഒ.ജെ ജനീഷ് സഞ്ചരിച്ച കാറിനു നേരെ തളിപ്പറമ്പിലും പയ്യന്നൂരിലും ഡിവൈഎഫ്ഐ ആക്രമണം.വ്യാഴാഴ്ച്ച ഉച്ചയോടെ തളിപ്പറമ്പിൽ മന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനമായ ഇന്നോ വ കാർ തടഞ്ഞുനിർത്തി പ്രവർത്തകർ കല്ലുകൊണ്ടിടിച്ചു. കണ്ണൂരിലെ പരിപാടികൾക്കു ശേഷം കാസർകോട്ടേക്കു പോകുകയായിരുന്നു മന്ത്രി.

 

 കണ്ണൂർ: മന്ത്രി ഒ.ജെ ജനീഷ് സഞ്ചരിച്ച കാറിനു നേരെ തളിപ്പറമ്പിലും പയ്യന്നൂരിലും ഡിവൈഎഫ്ഐ ആക്രമണം.വ്യാഴാഴ്ച്ച ഉച്ചയോടെ തളിപ്പറമ്പിൽ മന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനമായ ഇന്നോ വ കാർ തടഞ്ഞുനിർത്തി പ്രവർത്തകർ കല്ലുകൊണ്ടിടിച്ചു. കണ്ണൂരിലെ പരിപാടികൾക്കു ശേഷം കാസർകോട്ടേക്കു പോകുകയായിരുന്നു മന്ത്രി.

തളിപ്പറമ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ താക്കോലൂരി. നാടുകാണിയിലെ സഫാരി പാർക്കുമായി ബന്ധപെട്ട അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരിലെത്തിയത്. കാറിന്റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായെന്ന് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് വി.പി അബ്ദുൾ റഷീദ് പറഞ്ഞു.