'കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; ഥാറില്‍ കടമക്കുടി ചുറ്റി ആനന്ദ് മഹീന്ദ്ര

മാസങ്ങള്‍ക്ക് മുന്‍പ് കടമക്കുടിയുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഇവിടം സന്ദര്‍ശിക്കാനുള്ള ആഗ്രഹം ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു.

 

മഹീന്ദ്രയുടെ ഒരു കോണ്‍ഫറന്‍സിനായി കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹം കടമക്കുടിയില്‍ എത്തിയത്.

 കടമക്കുടി ദ്വീപുകള്‍ സന്ദര്‍ശിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മഹീന്ദ്രയുടെ തന്നെ വണ്ടിയായ ഥാറിലാണ് ആനന്ദ് മഹീന്ദ്ര കടമക്കുടി ചുറ്റിക്കണ്ടത്. 'ഞാന്‍ എനിക്ക് തന്നെ നല്‍കിയ വാക്ക് പാലിച്ചു' എന്നാണ് കടമക്കുടിയിലൂടെ ഥാറോടിച്ചു പോകുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചത്. 
മഹീന്ദ്രയുടെ ഒരു കോണ്‍ഫറന്‍സിനായി കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹം കടമക്കുടിയില്‍ എത്തിയത്. കടമക്കുടി വൃത്തിയുള്ള സ്ഥലമാണെന്ന് പറയുന്ന ആനന്ദ് മഹീന്ദ്ര പ്രദേശത്തിന്റെ സൗന്ദര്യത്തെയും മറ്റും വാനോളം പുകഴ്ത്തുന്നുണ്ട്. ചില സ്ഥലങ്ങള്‍ നമ്മെ മാറ്റിമറിക്കും എന്നും അദ്ദേഹം എഴുതുന്നുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് കടമക്കുടിയുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഇവിടം സന്ദര്‍ശിക്കാനുള്ള ആഗ്രഹം ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു. 'ഭൂമിയിലെ തന്നെ ഭംഗിയുള്ള ഗ്രാമങ്ങളുടെ പട്ടികയില്‍ പലപ്പോഴായും കടമക്കുടി ഉള്‍പ്പെട്ടിട്ടുണ്ട്. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയില്‍ ഈ ഡിസംബറില്‍ പോകാന്‍ താല്‍പര്യമുള്ള സ്ഥലങ്ങളില്‍ ഈ സ്ഥലമുണ്ട്', എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കുറിച്ചത്.