വിവാഹപ്പാര്‍ട്ടിക്കിടെ വരന്റെ സുഹൃത്തുക്കള്‍ അപകടകരമായ രീതിയില്‍ റീല്‍സ് ചിത്രീകരിച്ചു ; കേസെടുത്ത് പൊലീസ്
വാഹനത്തിനുള്ളിലെ റീല്‍സ് ചിത്രീകരണം നേരിട്ട് കണ്ടവരാണ് ഇത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.
Updated: Apr 12, 2025, 07:56 IST
രണ്ട് കാറുകളില്‍ സഞ്ചരിച്ച വരന്റെ സുഹൃത്തുക്കള്‍ ഡിക്കിയിലും കാറിന്റെ ഡോറിലും ഇരുന്ന് അപകടകരമായ രീതിയില്‍ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു.
കോഴിക്കോട് എടച്ചേരിയില്‍ വിവാഹപ്പാര്‍ട്ടിക്കിടെ വരന്റെ സുഹൃത്തുക്കള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്ത് റീല്‍സ് ചിത്രീകരിച്ചതില്‍ കേസെടുത്ത് എടച്ചേരി പൊലീസ്. വളയം ചെറുമോത്ത് സ്വദേശിയുടെ വിവാഹപ്പാര്‍ട്ടിയിലാണ് അപകടകരമായ രീതിയില്‍ വാഹനത്തിനുള്ളില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ചത്.
രണ്ട് കാറുകളില്‍ സഞ്ചരിച്ച വരന്റെ സുഹൃത്തുക്കള്‍ ഡിക്കിയിലും കാറിന്റെ ഡോറിലും ഇരുന്ന് അപകടകരമായ രീതിയില്‍ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. വധുവിന്റെ ഗൃഹത്തിലേക്ക് പോകവേ ആയിരുന്നു റീല്‍സ് ചിത്രീകരണം.
അതേസമയം വാഹനത്തിനുള്ളിലെ റീല്‍സ് ചിത്രീകരണം നേരിട്ട് കണ്ടവരാണ് ഇത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. തുടര്‍ന്നായിരുന്നു നടപടി.