ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; മരിച്ചവരിൽ മലയാളിയും

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. 

ദുബായിലെ ദി കാർ സൂപ്പർ സ്റ്റോർ എന്ന സ്ഥാപനത്തിൽ വീഡിയോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന ഷിജിൻ എട്ടുമാസം മുമ്പാണ് എത്തിയത്. ഓഗസ്റ്റ് 3 ആണ് അപകടമുണ്ടായത്. പരിക്കേറ്റ ഷിജിൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.