മദ്യലഹരിയിൽ അരുംകൊല;മധ്യവയസ്കനെ തലയ്കക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം അഞ്ചാലംമൂട്ടിൽ ആളൊഴിഞ്ഞ വീട്ടിൽ മധ്യവയസ്കനെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം. സുരേഷ് ബാബുവിനെ കല്ല് കൊണ്ട് കൊന്നത് ബിജു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. ലഹരി മൂപ്പിച്ച തർക്കത്തിൽ ബിജു സുരേഷിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
Updated: Jun 27, 2026, 10:11 IST
കൊലപാതകത്തിന് ശേഷം താന്നിക്കമുക്കിലെ ആളൊഴിഞ്ഞ വീടിന് മുന്നിൽ മൃതദേഹം ഉപേക്ഷിച്ച് പ്രതിയായ ബിജു കടന്നു കളയുകയായിരുന്നു.
കൊല്ലം: കൊല്ലം അഞ്ചാലംമൂട്ടിൽ ആളൊഴിഞ്ഞ വീട്ടിൽ മധ്യവയസ്കനെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം. സുരേഷ് ബാബുവിനെ കല്ല് കൊണ്ട് കൊന്നത് ബിജു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. ലഹരി മൂപ്പിച്ച തർക്കത്തിൽ ബിജു സുരേഷിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം താന്നിക്കമുക്കിലെ ആളൊഴിഞ്ഞ വീടിന് മുന്നിൽ മൃതദേഹം ഉപേക്ഷിച്ച് പ്രതിയായ ബിജു കടന്നു കളയുകയായിരുന്നു. ഇന്നലെയാണ് കൊലപാതകം നടന്നത് എന്നാണ് സംശയം. പനയം കൈപ്പള്ളി തോട്ടം വീട്ടിൽ ബിജു (46) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.