കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

 

തൃശ്ശൂര്‍ മണ്ണുത്തി മണ്ഡലം കമ്മറ്റി ഓഫീസിലാണ് സംഭവം

 

ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തൃശ്ശൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ചെത്തി നൃത്തം ചെയ്തവര്‍ക്കെതിരെ നടപടി. ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഓഫീസ് സെക്രട്ടറി ജോയ് കെജി, പ്രവര്‍ത്തകനായ മനാഫ് എന്നിവര്‍ക്ക് എന്നിവര്‍ക്കെതിരെയും നടപടി ഉണ്ട്. തൃശ്ശൂര്‍ മണ്ണുത്തി മണ്ഡലം കമ്മറ്റി ഓഫീസിലാണ് സംഭവം. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് സമയത്ത് ആണ് ഇവര്‍ ഓഫീസില്‍ മദ്യപിച്ച് നൃത്തം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.