കോഴിക്കോട് മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി;പ്രതി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയില്‍ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ മകൻ അറസ്റ്റില്‍.അമ്പലകുളങ്ങര സ്വദേശി അനോഷ് ആണ് പോലീസിന്റെ പിടിയിലായത്. മർദ്ദനമേറ്റ അമ്മ കമലയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

വീട്ടിലിരുന്ന കസേരയെടുത്ത് കമലയുടെ തലയ്ക്കും കാലിനും അനോഷ് അടിച്ചതായാണ് പരാതി. ആക്രമണത്തില്‍ കമലയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയില്‍ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ മകൻ അറസ്റ്റില്‍.അമ്പലകുളങ്ങര സ്വദേശി അനോഷ് ആണ് പോലീസിന്റെ പിടിയിലായത്. മർദ്ദനമേറ്റ അമ്മ കമലയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ അമ്പലകുളങ്ങരയിലുള്ള ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ലഹരിക്കടിമയായ അനോഷ് വീട്ടിലെത്തി അമ്മയുമായി വഴക്കിടുകയും തുടർന്ന് ഇവരെ തടഞ്ഞുവെച്ച്‌ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വീട്ടിലിരുന്ന കസേരയെടുത്ത് കമലയുടെ തലയ്ക്കും കാലിനും അനോഷ് അടിച്ചതായാണ് പരാതി. ആക്രമണത്തില്‍ കമലയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മർദ്ദനത്തിന് പിന്നാലെ അമ്മയെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കമല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്