കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയപ്പഭക്തർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമർദനം; നാല് പേർ കസ്റ്റഡിയിൽ

കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയപ്പഭക്തർക്കും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞിനും സ്ത്രീകൾക്കും ഉൾപ്പെടെ പരിക്കേറ്റു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   കൊട്ടാരക്കര തൃക്കണ്ണമംഗലത്തുവെച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

 

 കൊല്ലം: കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയപ്പഭക്തർക്കും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞിനും സ്ത്രീകൾക്കും ഉൾപ്പെടെ പരിക്കേറ്റു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   കൊട്ടാരക്കര തൃക്കണ്ണമംഗലത്തുവെച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ശബരിമല ദർശനം കഴിഞ്ഞ് കാക്കത്താനം സ്വദേശി ശരത് കുമാറും കുടുംബവും സഞ്ചരിച്ച കാറിലേക്ക് അക്രമികളുടെ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ റിയർ മിറർ പൊട്ടുകയും, ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിന്റെ പ്രകോപനത്തിൽ മദ്യലഹരിയിലായിരുന്ന നാലംഗ സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുടുംബത്തെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ചെന്നവരും ആക്രമണത്തിനിരയായി.   സംഭവമറിഞ്ഞ് പൊലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. യുവാക്കൾ അമിതമായി മദ്യപിച്ചിരുന്നതായും ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.