രാജ്യാന്തര വിപണിയില്‍ 30 കോടി രൂപയിലധികം വിലമതിക്കുന്ന ലഹരികടത്ത് ; പ്രതികള്‍ക്ക് 11 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
2018ല്‍ രാജ്യാന്തര വിപണിയില്‍ 30 കോടി രൂപയിലധികം വിലമതിക്കുന്നതായിരുന്നു പിടിച്ചെടുത്ത ലഹരിമരുന്ന്.
തുണികള്‍ നിറച്ച ട്രോളി ബാഗില്‍ പ്രത്യേക അറകള്‍ നിറച്ച് സ്‌കാനിങ്ങില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു രാസലഹരി.
2018ല്‍ നടന്ന വന്‍ലഹരിമരുന്ന് വേട്ടയിലെ പ്രതികള്‍ക്ക് 11 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ വില്ലേജ് കൈപ്പുള്ളി വീട്ടില്‍ അലവിയുടെ മകന്‍ ഫൈസല്‍, കരിമ്പ വില്ലേജ് തട്ടായില്‍ വീട്ടില്‍ അലവിയുടെ മകന്‍ അബ്ദുള്‍ സലാം എന്നിവര്‍ക്കാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
2018 ഫെബ്രുവരിയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ സമീപത്തുവെച്ചാണ് കാറില്‍ കൊണ്ടുവന്ന രാസലഹരിയായ 5.100 കിലോഗ്രാം എംഡിഎംഎ എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്. തുണികള്‍ നിറച്ച ട്രോളി ബാഗില്‍ പ്രത്യേക അറകള്‍ നിറച്ച് സ്‌കാനിങ്ങില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു രാസലഹരി.
2018ല്‍ രാജ്യാന്തര വിപണിയില്‍ 30 കോടി രൂപയിലധികം വിലമതിക്കുന്നതായിരുന്നു പിടിച്ചെടുത്ത ലഹരിമരുന്ന്. പാലക്കാട് വച്ച് കൈമാറിയ എംഡിഎംഎ നെടുമ്പാശേരിയില്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് കൈമാറുക എന്നതായിരുന്നു ഫൈസലിന്റെയും അബ്ദുള്‍ സലാമിന്റെയും ലക്ഷ്യം.